പേരിൽ ചക്രവർത്തിയുണ്ടെന്ന് കരുതി രാജാവിനെ വിമർശിക്കാൻ പാടുണ്ടോ? പരിഹസിച്ച് ഹരീഷ് പേരടി


മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം പരിപാടിയില്‍ ഗാനരചയിതാവ് ഷിബു ചക്രവർത്തിയോട് പിണറായി വിജയൻ ക്ഷോഭിച്ച സംഭവത്തില്‍ പരിഹാസവുമായി നടൻ ഹരീഷ് പേരടി. ഒരു ജനാധിപത്യരാജ്യത്തിലെ രാജ സഭകളില്‍ വന്നിരുന്ന് രാജാവിനെ വിമർശിക്കാൻ പാടുണ്ടോ എന്നാണ് താരത്തിന്റെ ചോദ്യം.

read also: വീണ്ടും കാട്ടാന ആക്രമണം: ഇടുക്കിയില്‍ യുവാവിന് ദാരുണാന്ത്യം

കുറിപ്പ്

പേരിൽ ചക്രവർത്തിയുണ്ടെന്ന് കരുതി രാജാവിനെ വിമർശിക്കാൻ പാടുണ്ടോ?..അതും ഒരു ജനാധിപത്യരാജ്യത്തിൽ….രാജ സഭകളിൽ രാജാവിനെ പ്രകീർത്തിക്കുന്ന കവിതകൾ എഴുതുകയെന്നത് നിങ്ങൾ കവികളുടെ ഉത്തരവാദിത്വമാണെന്ന് അറിയാതെയാണോ ഇത്തരം രാജസഭകളിൽ വന്നിരിക്കുന്നത്…കഷ്ടം..പണ്ടെന്നോ പാടിയ പഴയൊരാ പാട്ടിന്റെ
ഈണം മറന്നു പോയി
അവൻ പാടാൻ മറന്നു പോയി..🙏🙏🙏❤️❤️❤️