പ്രണയം നിരസിച്ച അധ്യാപകനോട് കൊടും പക, യുവതി ഉപയോഗിച്ചത് യാചകന്റെ സിം കാര്‍ഡ്: 24കാരിയെ കുടുക്കിയത് ഇങ്ങനെ
ഹൈദരാബാദ്: അധ്യാപകന്റെയും കുടുംബത്തിന്റെയും മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ യുവതി പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹൈദരാബാദിലാണ് സംഭവം.യുപിഎസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് ചേര്‍ന്ന് പഠിച്ച പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് നഗ്നദൃശ്യങ്ങളാക്കി 24കാരി പ്രചരിപ്പിച്ചത്. സംഭവത്തിൽ യുവതി അറസ്റ്റിലായിരുന്നു
കുറ്റകൃത്യം ചെയ്യാന്‍ യുവതി സിം കാര്‍ഡ് സംഘടിപ്പിച്ചത് ഭിക്ഷക്കാരനില്‍ നിന്നാണെന്ന് പൊലീസ് പറയുന്നു. 500 രൂപ നല്‍കിയാണ് ഭിക്ഷക്കാരനില്‍ നിന്ന് 24കാരി സിംകാര്‍ഡ് വാങ്ങിയതെന്നും ചിത്രങ്ങൾ പ്രചരിപ്പിച്ച മൊബൈല്‍ ഫോണ്‍ സംഘടിപ്പിച്ചത് അപരിചിതനില്‍ നിന്നാണെന്നും പൊലീസ് പറയുന്നു.
read also: 6 മണിമുതല്‍ വൈകുന്നേരം 6 മണിവരെ ഡ്രോണ്‍ പറത്തുന്നതിന് നിരോധനം: തിരുവനന്തപുരം നഗരത്തില്‍ രണ്ട് ദിവസം ഗതാഗത നിയന്ത്രണം
സയന്‍സില്‍ ബിരുദാന്തര ബിരുദമുള്ള യുവതി പ്രണയം നിരസിച്ചതിലുള്ള പകയെ തുടര്‍ന്നാണ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതെന്നും പൊലീസ് പറയുന്നു. പോക്‌സോ, ഐടി ആക്‌ട് എന്നി വകുപ്പുകള്‍ അനുസരിച്ചാണ് പോലീസ് കേസെടുത്തത്.