മുംബൈ : യാത്രക്കിടയിലും മറ്റ് പൊതു സ്ഥലങ്ങളിലും റീല്‍സ് എടുക്കുന്ന രീതി ഇപ്പോൾ വർധിച്ചു വരുകയാണ്. അത്തരം ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. മുംബൈയിൽ ലോക്കല്‍ ട്രെയിനിലാണ് സംഭവം. ഒരു യുവതി ഭോജ്പുരി ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലാണ്.
read also: പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള ക്ഷണം സ്വീകരിക്കില്ല, തോല്‍ക്കുമോയെന്ന നെഞ്ചിടിച്ചിലൊന്നും ഇല്ല: മുകേഷ്
ട്രെയിൻ യാത്രയ്ക്കിടയിൽ യുവതി സീറ്റില്‍ നിന്ന് പെട്ടെന്ന് എഴുന്നേറ്റ് ഭോജ്പുരി ഗാനത്തിന് ചുവടുവയ്ക്കുന്നതില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. യുവതിയുടെ അപ്രതീക്ഷിത നൃത്തം അമ്പരപ്പോടെ വീക്ഷിക്കുന്ന കാണികളെയും വീഡിയോയില്‍ കാണാം.
യാത്രക്കാരില്‍ പലരും ഇതിനെ വിമർശിച്ചു. സംഭവത്തില്‍ നടപടി എടുക്കണമെന്ന് സെൻട്രല്‍ റെയില്‍വേ സെക്യൂരിറ്റി വകുപ്പിന് മുംബൈ റെയില്‍വേ പൊലീസ് നിര്‍ദേശം നല്‍കി. കൂടാതെ, ട്രെയിനുകളില്‍ ഇത്തരം പ്രവർത്തികള്‍ വർധിക്കുന്നുവെന്നും റെയില്‍വേ മന്ത്രാലയം ഇതിനെതിരെ നടപടിയെടുക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.