അക്ഷയ് കുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥി | BJP, akshaykumar, Latest News, News, India


ഡല്‍ഹിയില്‍ ആകെയുള്ള ഏഴ് സീറ്റുകളിലും 2019ലും 2014ലും നേടിയ വിജയം ഇത്തവണയും ആവർത്തിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി. ചാന്ദ്‌നി ചൗക്കില്‍ സ്ഥാനാര്‍ത്ഥിയായി നടന്‍ അക്ഷയ് കുമാറിനെ ബിജെപി പരിഗണിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.

read also: കാത്തിരിപ്പിനൊടുവില്‍ ഉറ്റവരെ ഗൾഫിലെത്തിച്ചു, അന്നുതന്നെ പ്രവാസിയുടെ മരണം: നോവായി കുറിപ്പ്

2014ലും 2019ലും ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ഹര്‍ഷ് വര്‍ധന്‍ സിങായിരുന്നു വിജയിച്ചത്. ചാന്ദ്‌നി ചൗക്ക് ടു ചൈനയെന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള അക്ഷയ് കുമാര്‍ തന്റെ കുട്ടിക്കാലത്തിന്റെ വലിയൊരു ഭാഗം ഡല്‍ഹിയിലാണ് ചെലവഴിച്ചിട്ടുള്ളത്. പിന്നീട് കുടുംബം മുംബൈയിലേക്ക് താമസം മാറുകയായിരുന്നു.