കൊച്ചി: പള്ളുരുത്തിയില്‍ ഇന്ന് വൈകുന്നേരം നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ലാസർ കൊലക്കേസിലെ പ്രതിയായ ലാല്‍ജു എന്നയാളാണ് കൊല്ലപ്പെട്ടത്.
READ ALSO: അടുക്കളയിലെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ എട്ടുവയസുകാരൻ: മരണത്തില്‍ ദുരൂഹത
കച്ചേരിപ്പടി സ്വദേശിയായ ഫാജിസാണ് കുത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ ഫാജിസിനെ പൊലീസ് പിടികൂടി. ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയിലാണ്. ലാല്‍ജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.