‘എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, ഞാനും ഏറ്റുവിളിച്ചു രാധേ രാധേ’: മഥുരയിലെ അനുഭവം പങ്കുവച്ച് നവ്യാ നായര്‍ക്ക് വിമര്‍ശനം
മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തില്‍ ദർശനം നടത്തിയ അനുഭവം പങ്കുവച്ച് നടി നവ്യാ നായർ. ‘എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം’ എന്ന തലക്കെട്ടോടെയാണ് നവ്യ തന്റെ കുറിപ്പ് ആരംഭിക്കുന്നത്. മഥുരയില്‍ കൃഷ്ണ, കൃഷ്ണ എന്നല്ല മറിച്ച് രാധേ രാധേ എന്നാണ് വിളിക്കുന്നതെന്നും ക്ഷേത്ര ഗോപുരത്തിന് മുന്നില്‍ നിന്നെടുത്ത ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പിൽ നടി പറയുന്നു.
read also: കാര്യവട്ടം ക്യാമ്പസിനുള്ളിലെ പഴയ വാട്ടര്‍ ടാങ്കില്‍ മനുഷ്യന്റെ അസ്ഥികൂടം
നവ്യയുടെ പോസ്റ്റ്:
എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം ❤️❤️❤️
മഥുര !!! അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി .. അമ്ബലം അടക്കാൻ 10 മിനിറ്റ് മാത്രം ബാക്കി ഉള്ളപ്പോള്‍ എത്തി .. ബാഗ് മൊബൈല്‍ ഒക്കെ ക്ലോക്ക് റൂമില്‍ വെക്കണം സത്യത്തില്‍ ആ പയ്യൻ സഹായിച്ചില്ലെങ്കില്‍ വൈകിട്ട് 4 മണിക്ക് മാത്രമേ ദർശനം കിട്ടുമായിരുന്നുള്ളൂ ..
എല്ലാം ഭഗവാന്റെ ലീലകള്‍ .. നാരായണായ നമ:
പിന്നെ ഇവിടെ എല്ലാവരും കൃഷ്ണ കൃഷ്ണ അല്ല മറിച്ച് രാധെ രാധെ എന്നാണ്
ഞാനും ഏറ്റു വിളിച്ചു രാധെ രാധെ ..
എന്നാല്‍ താരത്തിന്റെ ക്ഷേത്ര ദർശനത്തിനു താഴെ വിമർശനം ഉയർത്തുകയാണ് ചിലർ. കൃഷ്ണൻ ജനിച്ച സ്ഥലമെന്ന് എങ്ങനെ പറയുമെന്നും അത് സങ്കല്‍പ്പം മാത്രമാണെന്നുമാണ് നവ്യയുടെ പോസ്റ്റിന് താഴെ വിമർശനമുയരുന്നത്. രാഷ്‌ട്രീയ വിമർശനങ്ങളും പോസ്റ്റിന് താഴെ നിറയുന്നുണ്ട്. ഈ വിമർശനങ്ങൾക്ക് മറുപടിയുമായി നടി രംഗത്തെത്തി. ഇത്തരം ചിന്താഗതികള്‍ തന്റെ പോസ്റ്റിന് താഴെ പറയേണ്ടതില്ലെന്നും ജാതിമത ഭേദമില്ലാത്ത കേരളമാണിതെന്നും നവ്യ കുറിച്ചു.