റെഡ്മി ആരാധകർക്ക് സന്തോഷവാർത്ത! വമ്പൻ കിഴിവിൽ റെഡ്മി നോട്ട് 13 പ്രോ പ്ലസ് വാങ്ങാൻ അവസരം


ഇന്ത്യൻ വിപണിയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് തരംഗം സൃഷ്ടിച്ച റെഡ്മിയുടെ ഏറ്റവും മികച്ച ഹാൻഡ്സെറ്റാണ് റെഡ്മി നോട്ട് 13 പ്രോ പ്ലസ്. ഡിസൈൻ കൊണ്ടും ഫീച്ചർ കൊണ്ടും വളരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ ഹാൻഡ്സെറ്റ് സാധിച്ചിട്ടുണ്ട്. ബഡ്ജറ്റ് പുറത്തിറക്കിയ റെഡ്മി നോട്ട് 13 പ്രോ പ്ലസിന് ഇപ്പോഴിതാ ആകർഷകമായ കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവും മികച്ച ഡിസ്പ്ലേയും ക്വാളിറ്റിയും ക്വാളിറ്റി പെർഫോമൻസും ലഭിക്കുന്ന ഈ സ്മാർട്ട്ഫോണുകൾക്ക് 2000 രൂപയുടെ കിഴിവാണ് ലഭിക്കുന്നത്. ഓഫറുകളെ കുറിച്ച് കൂടുതൽ അറിയാം.

മിഡ് ബഡ്ജറ്റ് സ്മാർട്ട്ഫോൺ തിരയുന്നവർക്ക് റെഡ്മി നോട്ട് 13 പ്രോ പ്ലസ് മികച്ച ഓപ്ഷനാണ്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിനാണ് ഇപ്പോൾ കിഴിവ് ലഭിക്കുക. 33,790 രൂപയാണ് സ്മാർട്ട്ഫോണിന്റെ യഥാർത്ഥ വിലയെങ്കിലും, 2000 രൂപയുടെ കിഴിവ് ലഭിക്കുന്നതോടെ 31,790 രൂപയ്ക്ക് വാങ്ങാനാകും. ഇതിന് പുറമേ, 750 രൂപയുടെ സിറ്റി ബാങ്ക് കിഴിവും ലഭിക്കുന്നതാണ്. ആമസോൺ, ഫ്ലിപ്കാർട്ട്, റെഡ്മിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിൽ ഓഫർ വിലയിൽ റെഡ്മി നോട്ട് 13 പ്രോ പ്ലസ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്.