യുഎസില്‍ തന്റെ സുഹൃത്തിനെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തിയെന്ന് ടെലിവിഷന്‍ നടി ദേവോലീന ഭട്ടചാര്‍ജി. പ്രധാനമന്ത്രിയോടും ഇന്ത്യന്‍ ഗവണ്‍മെന്റിനോടും സഹായം ചോദിച്ചുകൊണ്ടാണ് നടി എക്‌സില്‍ കുറിപ്പ് പങ്കുവച്ചത്. കൊല്‍ക്കത്ത സ്വദേശിയും ക്ലാസിക്കൽ ഡാൻസറുമായ അമര്‍നാഥ് ഘോഷ് ആണ് കൊല്ലപ്പെട്ടത്.
read also: നടി വരലക്ഷ്മി വിവാഹിതയാവുന്നു: താരപുത്രിയുടെ വരൻ നിക്കോളായ് സച്ച്‌ദേവ്
യുഎസിലെ സെന്റ് ലൂയിസ് അക്കാഡമി പരിസരത്തുവച്ച് ചൊവ്വാഴ്ച വൈകിട്ടാണ് അമര്‍നാഥ് ഘോഷ് വെടിയേറ്റ് മരിക്കുന്നത്. ഒരു കുഞ്ഞ് മാത്രമാണ് ഇനി ആ കുടുംബത്തിലുള്ളത്. അവന്റെ അമ്മ മൂന്ന് വര്‍ഷം മുന്‍പ് മരിച്ചതാണ്. ഇപ്പോള്‍ അച്ഛനും. പ്രതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. പോരാട്ടം നടത്താന്‍ അവന്റെ കുറച്ച് കൂട്ടുകാര്‍ അല്ലാതെ കുടുംബത്തില്‍ മറ്റാരുമില്ല. പിഎച്ച്‌ഡിക്ക് പഠിക്കുകയായിരുന്നു. ഈവനിങ് വാക്കിന് ഇറങ്ങിയപ്പോള്‍ ഒരു അജ്ഞാതന്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു.- നടി കുറിച്ചു.
സുഹൃത്തുക്കള്‍ മൃതദേഹം ഏറ്റെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട് എന്നാണ് താരം പറയുന്നത്. യുഎസിലെ ഇന്ത്യന്‍ എംബസി, പിഎം മോദി, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് നടിയുടെ പോസ്റ്റ്.