ലിവിങ് റിലേഷൻ പങ്കാളി ആത്മഹത്യ ചെയ്തു, ഇവരുടെ 13 വയസുള്ള മകളെ ബലാത്സംഗം ചെയ്തു: 33 വയസുകാരന് ശിക്ഷ വിധിച്ച് കോടതി


രാജസ്ഥാൻ: ലിവ് ഇൻ പങ്കാളിയുടെ പതിമൂന്ന് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ 33 വയസുകാരന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പ്രതിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീ ജീവനൊടുക്കിയിരുന്നു. പിന്നീട് അവരുടെ മകൾ ഇയാൾക്കൊപ്പം താമസിക്കവെയാണ് പലപ്പോഴായി ബലാത്സംഗത്തിന് ഇരയാക്കിയത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഝലവാറിലുള്ള പോക്സോ കോടതിയാണ് പ്രതാപ് സിങ് സോന്ദ്യ എന്നയാൾക്ക് ജീവപര്യന്തം ശിക്ഷയും 3 ലക്ഷം രൂപ പിഴയും വിധിച്ചത്. ഡിസംബർ 12-ന് ദു​ഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. അമ്മയ്ക്കൊപ്പം പെൺകുട്ടി ഇയാളുടെ വീട്ടിൽ താമസമാക്കിയപ്പോൾ 5 വയസ്സായിരുന്നു. 5 വർഷത്തിന് ശേഷം അമ്മ ആത്മഹത്യ ചെയ്തു. കുട്ടി ഇയാൾക്കൊപ്പം താമസം തുടർന്നു. പിന്നീട് ഇയാൾ കുട്ടിയെ നിരന്തരം ബലാത്സം​ഗം ചെയ്യുകയായിരുന്നു.

ഇവിടെ നിന്ന് രക്ഷപ്പെട്ട കുട്ടി അമ്മയുടെ വീട്ടിലെത്തി വിവരം പറഞ്ഞു. അമ്മയുടെ അമ്മയാണ് കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചതും പരാതി നൽകിയതും. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതാപ് സിങിനെ കസ്റ്റഡിയിലെടുത്തു. 2022 ഡിസംബർ മുതൽ ഇയാൾ ജയിലിൽ കഴിയുകയാണെന്നും അഭിഭാഷകൻ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.