കറാച്ചി: ഷെഹബാസ് ഷെരീഫ് രണ്ടാം തവണയും പാകിസ്ഥാന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പില്‍ വലിയ പിന്തുണയോടെയാണ് അദ്ദേഹം വിജയിച്ചത്. 336 അംഗ പാര്‍ലമെന്റില്‍ 201 വോട്ടുകളാണ് ഷെഹബാസിന് ലഭിച്ചത്. എതിരാളിയായ ഒമര്‍ അയൂബ് ഖാന് 92 വോട്ടുകളാണ് നേടിയത്.
തിങ്കളാഴ്ച രാഷ്ട്രപതിയുടെ വസതിയായ ഐവാന്‍-ഇ-സദറില്‍ വെച്ച് ഷെഹ്ബാസ് സത്യവാചകം ചൊല്ലും. പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ലമെന്റ് പിരിച്ചുവിടുന്നതിന് മുമ്പ് 2022 ഏപ്രില്‍ മുതല്‍ 2023 ഓഗസ്റ്റ് വരെ ഷെഹ്ബാസ് ഒരു കൂട്ടുകക്ഷി സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായിരുന്നു.