ഹിമാചലിൽ നിന്നുള്ള എംപി സ്ഥാനം രാജിവെച്ച് ജെ പി നദ്ദ


ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗത്വം രാജിവെച്ച് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ. രാജി രാജ്യസഭാ ചെയര്‍മാന്‍ സ്വീകരിച്ചു. ഏപ്രില്‍ മാസത്തില്‍ കാലാവധി തീരുന്ന 57 രാജ്യസഭാ എംപിമാരില്‍ ഒരാളാണ് ജെ പി നദ്ദ.

ഇനി ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ജെപി നദ്ദ, ജസ്വന്ത് സിംഗ് പര്‍മര്‍, മായങ്ക് നായക്, ഗോവിന്ദ് ഭായ് ധോലാകിയ എന്നിവരാണ് ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.