ഇതുകണ്ടെങ്കിലും ഇവരൊക്കെ ഒരു പാഠം പഠിക്കുമെങ്കില്‍ പഠിക്കട്ടെ: കുത്തിത്തിരിപ്പ് ചോദ്യങ്ങൾക്ക് കിടിലൻ മറുപടി


വ്ലോഗറും ബിഗ്ബോസ് മത്സാർഥിയുമായിരുന്ന ജുനൈസ് വി.പി കഴിഞ്ഞ ദിവസം പങ്കുവച്ച റീൽ ശ്രദ്ധ നേടുന്നു. ഒരു അഭിമുഖത്തില്‍ പങ്കെടുത്ത മല്ലിക സുകുമാരനോ‌ട് അവതാരിക ചോദിച്ച ചോദ്യങ്ങളെ കളിയാക്കുന്ന തരത്തിലായിരുന്നു ജുനൈസിന്റെ വീഡിയോ.

ജുനൈസ് പങ്കുവച്ച റീലിന് താഴെ സത്യം സത്യം സത്യം എന്ന കമന്‍റുമായി സുപ്രിയ എത്തി. ഇതുകണ്ടെങ്കിലും ഇവരൊക്കെ ഒരു പാഠം പഠിക്കുമെങ്കില്‍ പഠിക്കട്ടെ എന്ന കുറിപ്പോടെ ജുനൈസിന്‍റെ റീല്‍ തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി സുപ്രിയ പങ്കുവയ്ക്കുകയും ചെയ്തു.

read also: നാളെ എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍: കൂരാച്ചുണ്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു

സിനിമയില്‍ 50 വർഷം പൂർത്തിയാക്കിയ മല്ലിക സുകുമാരനുമായി ഒരു ഓണ്‍ലൈൻ ചാനല്‍ നടത്തിയ അഭിമുഖത്തിൽ അവതാരകയുടെ ഭാഗത്തു നിന്നും ഉണ്ടായ ചില ചോദ്യങ്ങള്‍ കേട്ട് ആദ്യം മുഖമൊന്ന് ചുളിഞ്ഞെങ്കിലും മല്ലിക സുകുമാരൻ വളരെ പ്രൊഫഷണലായി മറുപടികള്‍ പറഞ്ഞു.