‘ചിൽ ​ഗയ്സ്, എല്ലാം ശരിയാകും’: ആശ്വാസവാക്കുമായി സക്കർബർ​ഗ്



ഇൻസ്റ്റ​ഗ്രാമും ഫേസ്ബുക്കും പണിമുടക്കിലായതിന് പിന്നാലെ എക്സിൽ വൈറലാകുന്നത് മെറ്റ തലവൻ മാർക്ക് സക്കർബർ​ഗിന്റെ ട്വീറ്റാണ്. ആദരാഞ്ജലി നേരുന്ന ഉപയോക്താക്കളുടെ വരെ മുഖത്ത് ചിരി പടർത്തുകയാണ് സക്കർബർ​ഗിന്‍റെ ആശ്വാസ വാക്കുകൾ. ചിൽ ​ഗയ്സ്.. കുറച്ച് സമയത്തിനകം എല്ലാം ശരിയാകും എന്നാണ് അദ്ദേഹം ട്വിറ്റിൽ പറഞ്ഞിരിക്കുന്നത്. ട്വിറ്റ് ഇതിനോടകം നിരവധി പേരാണ് റീട്വിറ്റ് ചെയ്തിരിക്കുന്നത്. കുറച്ചുസമയം മുൻപാണ് മെറ്റയുടെ ഇൻസ്റ്റ​ഗ്രാമും ഫേസ്ബുക്കും പണിമുടക്കിയത്. ഇതിന് പിന്നാലെ ഉപയോക്താക്കൾ ആദരാഞ്ജലികൾ നേർന്ന് രം​ഗത്തെത്തിയിട്ടുണ്ട്.

എന്താണ് ഇവ പണിമുടക്കാനുള്ള കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഉപയോക്താക്കളുടെ ഫേസ്ബുക്ക് തനിയെ ലോഗ്ഔട്ട് ആവുകയായിരുന്നു. ആൻഡ്രോയിഡ് ഫോണുകളിലാണ് അക്കൗണ്ട് സ്വയം ലോ​ഗൗട്ടായത്. ഇൻസ്റ്റ​ഗ്രാം ഫീഡ് റീഫ്രഷ് ചെയ്യാനോ മെസെജുകൾ അയക്കാനോ കഴിയുന്നില്ല. അക്കൗണ്ട് ഹാക്ക്ഡ് ആയെന്ന് പേടിച്ചുവെന്നും ഫോൺ അടിച്ചു പോയെന്ന് കരുതിയെന്നുമാണ് എക്സിലെ കമന്‍റുകള്‍. പലർക്കും ഫേസ്ബുക്കിൽ ഇതിനകം തിരിച്ചുകയറാന്‍ കഴിഞ്ഞു. പക്ഷേ ഇന്‍സ്റ്റഗ്രാം ശരിയായിട്ടില്ല.