ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ക്രമക്കേട്, കൃത്യമായ കണക്കുകളില്ല, ഓഡിറ്റ് പോലും നടന്നിട്ടില്ല-ആദായനികുതി വകുപ്പ്


തൃശൂർ; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ആദായനികുതി വകുപ്പി​ന്റെ പരിശോധനയില്‍ കണ്ടെത്തിയത് വൻ ക്രമക്കേട്. ദേവസ്വം ബോര്‍ഡില്‍ കൃത്യമായ കണക്കുകളില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.

ഇന്നലെയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡി​ന്റെ ആസ്ഥാനത്ത് ആദായ നികുതി വകുപ്പി​ന്റെ പരിശോധന നടന്നത്. 2018-19 സാമ്പത്തിക വര്‍ഷം ഓഡിറ്റ് നടന്നിട്ടില്ല. ആദായനികുതി വകുപ്പിന്റെ നോട്ടീസ് ദേവസ്വം ബോര്‍ഡ് തുടര്‍ച്ചയായി അവഗണിച്ചെന്നും വ്യക്തമാകുന്നു.

ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. വകുപ്പിന്റെ നോട്ടീസുകള്‍ ദേവസ്വം ബോര്‍ഡ് പലതവണ നിരസിച്ചു. രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. അക്കൗണ്ടുകള്‍ സംബന്ധിച്ച വിശദാംശങ്ങളും സമര്‍പ്പിച്ചില്ലെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു.