അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കില്‍ സിദ്ധാര്‍ത്ഥിന്റെ കാര്യം കട്ടപൊക, മരിച്ചവനും കുടുംബത്തിനും മാത്രം നഷ്ടം – ഹരീഷ് പേരടി
അഭിമന്യു കൊലപാതകക്കേസിലെ കുറ്റപത്രമുൾപ്പെടെ നിർണ്ണായക രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നിറയുകയാണ്. സംഭവത്തിൽ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി രംഗത്തെത്തി.അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കില്‍ സിദ്ധാര്‍ത്ഥിന്റെ കാര്യം കട്ടപൊകയെന്ന് ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കിൽ സിദ്ധാർത്ഥിന്റെ കാര്യം കട്ടപൊക…തിരഞ്ഞെടുപ്പ്,വോട്ട് രാഷ്ട്രീയം,അധികാരം..അതിനിടയിൽ സാഹചര്യങ്ങൾക്കനുസരിച്ച് പല രേഖകളും മുങ്ങുകയും പൊന്തുകയും ചെയ്യുന്നു…ജനാധിപത്യം കൈയ്യിൽ പുരളുന്ന വെറും മഷി മാത്രമാവുന്നു…ജീവൻ നഷ്ടപ്പെട്ടവനും അവന്റെ കുടുംബത്തിനും കൂറെ സ്വപ്നങ്ങളും യാഥാർത്ഥ്യവും നഷ്ടമാവുന്നു…ദുരന്ത കേരളം..