ഇരിങ്ങാലക്കുട : പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മൂന്നു വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ 27 കാരന് 35 വര്‍ഷം തടവും 1,70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മേത്തല സ്വദേശി താരമ്മല്‍ ഹരീഷിനെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി സി ആര്‍ ജഡ്ജ് രവിചന്ദര്‍ ശിക്ഷിച്ചത്.
read also: അന്താരാഷ്ട്ര ലഹരി മാഫിയയുടെ തലവനും ഡിഎംകെ നേതാവുമായ തമിഴ് സിനിമാ നിര്‍മാതാവ് ജാഫര്‍ സാദിഖ് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ 2015 മുതല്‍ 2018 ജൂലൈ വരെയുള്ള കാലയളവിൽ പ്രതി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 20 സാക്ഷികളെയും 35 രേഖകളും ഒരു തൊണ്ടി വസ്തുവും തെളിവുകളായി നല്‍കിയിരുന്നു. പ്രതിയെ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.