രുചിയൂറും ഇന്ത്യൻ കോഫി! ലോകത്തിലെ മികച്ച കോഫികളുടെ പട്ടികയിൽ ഇക്കുറി നേടിയത് രണ്ടാം സ്ഥാനം


ഉന്മേഷം നൽകാനും മറ്റും കോഫി കുടിക്കുന്നവർ നിരവധിയാണ്. ഇത്തരത്തിൽ കോഫി പ്രിയരെ ലക്ഷ്യമിട്ട് വൈവിധ്യമാർന്ന കോഫികളും ഉണ്ട്. വിവിധ തരത്തിലുള്ള കോഫി ബീൻസ് കളാണ് വ്യത്യസ്ത രുചികൾക്ക് പിന്നിൽ. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച കോഫികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡ് പ്ലാറ്റ്ഫോമായ ടേസ്റ്റ്അറ്റ്‌ലസ്. ലോകത്തുള്ള 38 കാപ്പികളാണ് പട്ടികയിൽ ഇടം നേടിയെടുക്കുന്നത്. ഇതിൽ ഇക്കുറി സ്റ്റാറായിരിക്കുന്നത് രുചികരമായ ഇന്ത്യൻ കോഫി തന്നെയാണ്.

ലോകത്തിലെ ഏറ്റവും മികച്ച കോഫികളുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യൻ കോഫി കരസ്ഥമാക്കിയിരിക്കുന്നത്. ഗുണമേന്മയുള്ള പ്രീമിയം കോഫി ബീനാണ് ഇതിനായി ഉപയോഗിക്കുന്നത്. അതേസമയം, പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് ക്യൂബയിലെ രുചിയൂറുന്ന കോഫിയായ ക്യൂബൻ എക്സ്പ്രസോ ആണ്.

ലോകത്തിലെ ഏറ്റവും മികച്ച 10 കോഫികൾ

  1. ക്യൂബൻ എസ്പ്രെസോ (ക്യൂബ)
  2. സൗത്ത് ഇന്ത്യൻ കോഫി (ഇന്ത്യ)
  3. എസ്പ്രെസോ ഫ്രെഡോ (ഗ്രീസ്)
  4. ഫ്രെഡോ കാപ്പുച്ചിനോ (ഗ്രീസ്)
  5. കാപ്പിച്ചിനോ (ഇറ്റലി)
  6. ടർക്കിഷ് കോഫി (തുർക്കിയെ)
  7. റിസ്ട്രെറ്റോ (ഇറ്റലി)
  8. ഫ്രാപ്പെ (ഗ്രീസ്)
  9. ഐസ്‌കാഫി (ജർമ്മനി)
  10. വിയറ്റ്നാമീസ് ഐസ്ഡ് കോഫി (വിയറ്റ്നാം)