കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലത്ത് തന്നെ കോൺഗ്രസ് ഉപേക്ഷിച്ചു ബിജെപിയിൽ ചേർന്ന പത്മജയുടെ തീരുമാനം കൊടും ചതിയാണെന്നു കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പത്മജ വള്ളം മാറി ചവിട്ടിയത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
READ ALSO: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു
‘പത്മജയുടേത് കൊടും ചതിയാണ്. കരുണാകരന്റെ പടം വെച്ച് ബിജെപി പ്രചാരണം നടത്തിയത് അവർക്ക് നല്ല നേതാക്കള്‍ ഇല്ലാത്തതിനാലാണ്. ഷാഫി പറമ്പിലിൻ്റെ സ്ഥാനാർഥിത്വത്തില്‍ ബിജെപി ബന്ധം ആരോപിക്കുന്നത് പരാജയ ഭീതി മൂലമാണെന്നും’ തിരുവഞ്ചൂർ വ്യക്തമാക്കി.