ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയായി എത്തുന്നത് നടൻ കൂടിയായ മുകേഷ് എംഎൽഎ ആണ്. എന്നാൽ, വോട്ട് ചോദിച്ചു എത്തിയ മുകേഷ് എംഎല്‍എയ്ക്ക് എതിരെ പെന്‍ഷന്‍ കിട്ടാത്തവരുടെ പ്രതിഷേധമുണ്ടായെന്നും മുകേഷിന്റെ മുഖത്ത് മീന്‍ വെള്ളം കോരിയൊഴിച്ചുമെന്നും പ്രചരണം. പ്രമുഖ ചാനലിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് എം മുകേഷ് എംഎല്‍യ്‌ക്കെതിരെ വ്യാജ പ്രചരണം നടത്തിയത്.
READ ALSO:ഡെൽ ജി15-5520 12th ജെൻ കോർ i7-12650H: അറിയാം വിലയും സവിശേഷതയും
സുരേഷ് പുലചോടിയില്‍ എന്ന ഫേസ്ബുക്ക് ഉപയോക്താവാണ് സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം പ്രചരിപ്പിച്ചത്. വ്യാജ പ്രചരണം ശ്രദ്ധയില്‍പ്പെട്ടതോടെ തങ്ങളുടെ ചാനലിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജമായ പോസ്റ്ററാണെന്ന് ചാനല്‍ അധികൃതര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ കൊല്ലം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എംഎല്‍എ പരാതി നല്‍കി.