തോട്ട പൊട്ടി വൻ അപകടം: 2 പേർക്ക് ഗുരുതര പരിക്ക്, ഒരാളുടെ കൈ അറ്റുപോയി


ഇടുക്കി: തോട്ട പൊട്ടി രണ്ട് പേർക്ക് ഗുരുതര പരിക്ക്. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. കമ്പംമെട്ട് സ്വദേശി രാജേന്ദ്രൻ, അണക്കര സ്വദേശി ജയ്മോൻ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. രണ്ട് പേരുടെയും നില ഗുരുതരമാണ്. അപകടത്തിൽ രാജേന്ദ്രന്റെ കൈകൾ ആറ്റുപോവുകയും, കാലിന് ഗുരുതര പരിക്കേക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാമാക്ഷി വിലാസം കോണ്ടിനെന്‍റൽ എസ്റ്റേറ്റിൽ വൈകിട്ട് 7 മണിയോടു കൂടിയാണ് സംഭവം. കുഴൽ കിണർ ജോലിയ്‌ക്കായി എത്തിയതായിരുന്നു ഇരുവരും. ഏറെ ആഴത്തില്‍ കുഴിച്ചിട്ടും വെള്ളം കുറവായതിനെ തുടർന്ന് കുഴൽ കിണറിലേക്ക് തോട്ട പൊട്ടിച്ച് ഇടുകയായിരുന്നു. ഇതിനിടയാണ് അപകടം നടന്നത്.