മാർച്ചിൽ സ്വർണവില പൊള്ളുന്നു, അറിയാം ഇന്നത്തെ വില നിലവാരം


ചരിത്രത്തിലെ പുതിയ ഉയരങ്ങൾ കുറിച്ച ശേഷം സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 48,600 രൂപയാണ് വില. ഗ്രാമിന് 6,075 രൂപ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണവില ഉള്ളത്. ആഗോളതലത്തിലും സ്വർണം നേട്ടത്തിലാണ് വ്യാപാരം ക്ലോസ് ചെയ്തിട്ടുള്ളത്. ഇന്നലെ വരെ കഴിഞ്ഞ വാരത്തിലെ 5 ദിവസങ്ങളിലും സ്വർണവില വൻ കുതിപ്പാണ് കാഴ്ച വെച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 400 രൂപയും, ഗ്രാമിന് 50 രൂപയും വർദ്ധിച്ചിരുന്നു.

കഴിഞ്ഞ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലും സ്വർണവില കുതിച്ചുയരുന്ന പ്രവണതയാണ് ദൃശ്യമായിട്ടുള്ളത്. അന്താരാഷ്ട്ര വിലയിലെ വർദ്ധനവാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചിട്ടുള്ളത്. അന്താരാഷ്ട്രതലത്തിൽ സ്വർണം ഔൺസിന് 17.09 ഡോളർ ഉയർന്ന് 2,178.80 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. ആഗോളവിലയിലെ നേരിയ ചലനങ്ങൾ പോലും ആഭ്യന്തര വിലയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ സൃഷ്ടിക്കുന്നതാണ്.