മൂന്ന് മാസത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത് 4 പോണ്‍ നടിമാര്‍: ഒടുവിലത്തെ ഇര സോഫിയ ലിയോൺ


പോൺ താരം സോഫിയ ലിയോണിനെ (26) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഒരാഴ്ച മുമ്പാണ് സംഭവം. ഇവരുടെ അപ്പാർട്ട്മെൻ്റിൽ ആണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പോണ്‍ താരങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. മൂന്നു മാസത്തിനിടെ നാലാമത്തെ പോണ്‍ നടിയാണ് മരണപ്പെടുന്നത്.

ഈ വര്‍ഷം ജനുവരിയില്‍ നടിയ ജെസ്സി ജെയ്‌നിനെ കാമുകന്‍ ബ്രെറ്റ് ഹസെന്‍മുള്ളറിനൊപ്പം ഒക്ലഹോമയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെറു നടി തൈന ഫീല്‍ഡ്‌സും ജനുവരിയില്‍ അന്തരിച്ചു. കഴിഞ്ഞ മാസമാണ് നടി കാഗ്‌നി ലിന്‍ കാര്‍ട്ടര്‍ മരണമടഞ്ഞത്. ഈ നാല് സംഭവത്തിൽ എന്തെങ്കിലും കണക്ഷൻ ഉണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. അഡൾട്ട് ഫിലിം ഇൻഡസ്ട്രിയിൽ മരണനിരക്ക് പെട്ടെന്ന് ഉയരുന്നതായി സോഷ്യൽ മീഡിയയും നിരീക്ഷിച്ചു.

സോഫിയയുടെ രണ്ടാനച്ഛന്‍ മൈക്ക് റെമോരോ ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്. കുറച്ചുകാലമായി സോഫിയ തങ്ങളുടെ കോളുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ലെന്നും, തുടർന്ന് നേരിട്ട് അന്വേഷിക്കാനെത്തിയപ്പോഴാണ് മരണവിവരം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. സോഫിയ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സോഫിയയുടെ മോഡലിങ് ഏജന്‍സി ആരോപിച്ചു.

സോഫിയയുടെ പെട്ടെന്നുള്ള നഷ്ടം അവളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും തകർത്തു. മരണകാരണത്തെക്കുറിച്ച് ലോക്കൽ പോലീസിൻ്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. സോഫിയക്ക് നീതി ലഭിക്കുന്നതിനായി പോരാടുന്നതിനൊപ്പം കുടുംബം സാമ്പത്തിക പ്രയാസം കൂടി നേരിടുന്നുണ്ടെന്ന് അവരുടെ രണ്ടാനച്ഛൻ പറഞ്ഞു. സോഫിയയുടെ മരണത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. വീട്ടില്‍ കയറി സോഫിയയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് താരത്തിന്റെ മോഡലിങ് ഏജന്‍സിയായ 101 മോഡലിങ് ആരോപിക്കുന്നത്.