കൊച്ചി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ യാഥാർത്ഥ്യമാകുന്നു. മുംബൈ-അഹമ്മദാബാദ് റൂട്ടിലൂടെയുളള ബുള്ളറ്റ് ട്രെയിൻ സർവീസുമായി ബന്ധപ്പെട്ട് ജപ്പാനുമായി ഈ മാസം അവസാനത്തോടെ ധാരണയിൽ എത്തുന്നതാണ്. ജപ്പാൻ ഭാഷയിൽ ഷിൻകാൻസെൻ എന്നറിയപ്പെടുന്ന 24 ബുള്ളറ്റ് ട്രെയിനുകളാണ് വാങ്ങുക. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയുള്ള ബുള്ളറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ട്രെയിൻ 2 മണിക്കൂർ കൊണ്ട് 508 കിലോമീറ്റർ വരെ പിന്നീടുന്നതാണ്. ഈ റൂട്ടിൽ 12 സ്റ്റേഷനുകളാണ് ഉള്ളത്.
ആകെ 10 കോച്ചുകളാണ് ബുള്ളറ്റ് ട്രെയിനിൽ ഉണ്ടായിരിക്കുക. ഒരേസമയം പരമാവധി 690 ആളുകൾക്ക് വരെ യാത്ര ചെയ്യാനാകും. 15 ഫസ്റ്റ് ക്ലാസ് സീറ്റുകളും, 55 ബിസിനസ് ക്ലാസ് സീറ്റുകളും, 620 സ്റ്റാൻഡേർഡ് ക്ലാസ് സീറ്റുകളുമാണ് ഉണ്ടായിരിക്കുക. മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേക ക്യാബിനും, രോഗികൾക്ക് വിശ്രമം മുറിയും സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ, ട്രാക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ഗുജറാത്തിൽ 50 ശതമാനവും, മഹാരാഷ്ട്രയിൽ 25 ശതമാനവും പൂർത്തിയായിട്ടുണ്ട്. ജപ്പാൻ പരിശീലനം നൽകിയ ആയിരത്തോളം ഇന്ത്യൻ എൻജിനീയർമാരാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.