തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയതാരമാണ് മുംതാജ്. 1999-ല്‍ ഡി രാജേന്ദർ സംവിധാനം ചെയ്ത മോനിഷ എൻ മോണോലിസ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മുംതാജ് നിരവധി ചിത്രങ്ങളിൽ ഭാഗമായി എങ്കിലും പിന്നീട് അഭിനയം ഉപേക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരു അഭിമുഖത്തില്‍ മുംതാജ് അഭിനയം നിർത്തിയതിനെ പറ്റി വെളിപ്പെടുത്തിയത് ശ്രദ്ധ നേടുന്നു.
read also: രാഷ്ട്രപതി ഒപ്പുവച്ചു, ഏക സിവില്‍ കോഡ് ഇനി നിയമം : വിശദാംശങ്ങള്‍ ഇങ്ങനെ
നടിയുടെ വാക്കുകൾ ഇങ്ങനെ,
‘ ഞാൻ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചത് . എനിക്ക് ഖുറാൻ നന്നായി അറിയാം. ചില കാര്യങ്ങള്‍ ചെയ്യാനും , ചെയ്യാതിരിക്കാനും അള്ളാഹു എന്നോട് കല്പിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഖുറാനില്‍ പറഞ്ഞതിന്റെ അർത്ഥം എനിക്കറിയില്ലായിരുന്നു. പക്ഷേ, ഏതോ ഒരു ഘട്ടത്തില്‍ അത് എന്നില്‍ പുലരാൻ തുടങ്ങി, ക്രമേണ എന്നില്‍ ഒരു മാറ്റം വന്നു. അതുകൊണ്ടാണ് സിനിമയില്‍ ചില കാര്യങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കിയത്. പിന്നെ ഞാൻ സിനിമ ഉപേക്ഷിക്കാൻ കാരണം അള്ളാഹു ആണ്. അള്ളാഹു എന്നെ മാറ്റി. ഒരു ദിവസം ഞാൻ വീട്ടില്‍ ഇരിക്കുമ്പോള്‍ തലയില്‍ ദാവണി ശരിയാക്കി വെച്ചു. തല മറയ്ക്കാതെ പുറത്ത് പോകുമ്പോള്‍ നഗ്നയായി തോന്നി. പുറത്തിറങ്ങുമ്പോള്‍ മാന്യമായ വസ്ത്രം ധരിച്ചു . അള്ളാഹുവിന് വേണ്ടിയാണ് ഹിജാബ് ധരിക്കുന്നത് . സിനിമയില്‍ സ്വിമ്മിംഗ് സ്യൂട്ടില്‍ അഭിനയിച്ച ഒരാള്‍ അത്തരമൊരു വസ്ത്രം ധരിക്കുന്നു! ആശ്ചര്യമായിരിക്കും. പക്ഷേ, എന്നില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു.’- മുംതാജ് പറഞ്ഞു.