അവനെ വിട്ടേക്ക് എനിക്കൊപ്പം വാ, നിന്നെ ഞാൻ നോക്കാം: ഭർത്താവിന്റെ സഹോദരൻ ലൈംഗികമായി ആക്രമിക്കുന്നെന്ന പരാതിയുമായി ദീപ
ഭർത്താവിന്റെ സഹോദരനെതിരെ പരാതിയുമായി തമിഴ് സീരിയല്‍ നടി ദീപ ബാബു. ഭർത്താവിന്റെ സഹോദരൻ തന്നോട് ലൈംഗികമായി സമീപിക്കുന്നുവെന്നാണ് പരാതി. അൻപേ ശിവം, അത്തിപൂക്കും തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ ദീപ ബാബുവിന്റെ ഭർത്താവ് പ്രൊഡക്ഷൻ മാനേജരായി പ്രവർത്തിക്കുന്ന സായ് ഗണേശാണ്. താരത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.
സായ് ഗണേശിന്റെ വീട്ടില്‍ താൻ ജാതി വിവേചനം നേരിടുന്നെന്നും ഭർത്താവിന്റെ സഹോദരൻ ലൈംഗികപരമായി സമീപിക്കുന്നെന്നും പറഞ്ഞ ദീപ ഭർത്താവിന്റെ അമ്മയും സഹോദരും എന്നോട് മോശമായാണ് പെരുമാറുന്നതെന്നും വ്യക്തമാക്കി.
read also: തെളിവില്ലാത്ത വേറെയും പണം കൊടുത്തിട്ടുണ്ട്: വെളിപ്പെടുത്തലുമായി ബിനു
എന്റെ ആഭരണങ്ങളും പണം കൈക്കലാക്കി. തന്നെക്കുറിച്ച് മോശമായി ഇവർ സംസാരിക്കുന്നു. ഭർത്താവിന്റെ സഹോദരൻ തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നു. സഹോദരനെ വിട്ടേക്ക് എനിക്കൊപ്പം വാ, നിന്നെ ഞാൻ നോക്കാമെന്നാണ് പറയുന്നത്. ഭർത്താവിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ദീപ വ്യക്തമാക്കി.
ഭർത്താവുമായി അകന്ന് കഴിയുകയാണ് ദീപ ഇപ്പോൾ. ഭർത്താവുമായി തനിക്ക് വീണ്ടും ഒരുമിക്കണമെന്നും സഹോദരന്റെ ശല്യം അവസാനിപ്പിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ഭർത്താവിന്റെ സഹോദരനെതിരെ ഒന്നിലേറെ തവണ പരാതി നല്‍കിയെങ്കിലും ഇയാള്‍ പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കി തീർത്തെന്നും ദീപ ബാബു വെളിപ്പെടുത്തി.