മുംബൈ: മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. പത്തൊൻപതുകാരിയായ മകള്‍ ഭൂമികയെ കൊലപ്പെടുത്തിയതിന് ടീന ബാഗ്‌ഡെയെയാണ് (40) പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടു ദിവസം മുമ്പാണ് ബാന്ദ്ര വെസ്റ്റില്‍ ഭൂമിക കൊല്ലപ്പെട്ടത്. വീട്ടില്‍വെച്ച് വഴക്കിനെത്തുടർന്ന്ത ടീന മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.മകള്‍ ഒരു യുവവുമായി പ്രണയത്തിലായതാണ് മകളെ കൊല്ലാൻ പ്രേരിപ്പിച്ചത്. മകളുടെ പ്രണയത്തെ തുടർന്ന് വഴക്കുണ്ടായെന്നും വഴക്കിനിടെ പെണ്‍കുട്ടി കൈയില്‍ കടിച്ചെന്നും പ്രതിയായ ടീന പറഞ്ഞു. ഇതിനെ തുടർന്ന് പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച മകള്‍ക്ക് അപസ്മാരം ബാധിച്ചതായി ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിച്ചുവെന്നും പോലീസ് അറിയിച്ചു.
read also: ഇത് ഓം മുറികണ്ണേ… തമിഴ് ഡയലോഗുമായി ഒരുമുറി ഒരു കട്ടിൽ ടീസർ പുറത്ത്
എന്നാല്‍ പിന്നീട് വൈദ്യപരിശോധനയില്‍ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിയുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍, മകളെ കൊലപ്പെടുത്തിയതായി പ്രതിയായ ടീന സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.