പാകിസ്ഥാനില്‍ ഭീകരാക്രമണം: സൈനിക പോസ്റ്റിന് നേരെ ഭീകരര്‍ സ്‌ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റി, നിരവധി മരണം


ഇസ്ലാമബാദ്: പാകിസ്ഥാനില്‍ സൈനികര്‍ക്കുനേരെ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ സൈനിക പോസ്റ്റിന് നേരെയാണ് തീവ്രവാദികള്‍ സ്ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച വാഹനം ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആറംഗ അക്രമികളുടെ സംഘമാണ് ആക്രമിച്ചതെന്ന് സൈനിക മാധ്യമ വിഭാഗം അറിയിച്ചു. എന്നാല്‍, ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല.

ഭീകരര്‍ സ്ഫോടകവസ്തു നിറച്ച വാഹനം പോസ്റ്റിലേക്ക് ഇടിച്ചു കയറ്റി. ഒന്നിലധികം ചാവേര്‍ ആക്രമണങ്ങള്‍ നടത്തി. ഒരു കെട്ടിടത്തിന്റെ ഒരു ഭാഗം തകരുകയും അഞ്ച് പേര്‍ കൊല്ലപ്പെടുകയും ചെയ്‌തെന്ന് സൈന്യം അറിയിച്ചു. പാകിസ്ഥാന്‍ താലിബാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഫെബ്രുവരിയില്‍ പാകിസ്ഥാനില്‍ ദേശീയ തെരഞ്ഞെടുപ്പിന് കര്‍ശന സുരക്ഷയൊരുക്കിയിരുന്നു.