തൃശൂർ: മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. തൃശൂരാണ് സംഭവം. വൈകിട്ട് എഴ് മണിയോടെയായിരുന്നു സംഭവം നടന്നത്. ചെന്ത്രാപ്പിന്നി സ്വദേശി വിശാൽ, പുള്ള് സ്വദേശി സുഹാസ്, നാട്ടിക സ്വദേശി റോഷൻ എന്നിവർക്കാണ് വെട്ടേറ്റത്.
വെട്ടേറ്റവരെ ഒളരി മദർ ആശുപത്രിയിലും തൃശൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശാലിന് കഴുത്തിലും മറ്റ് രണ്ട് പേർക്ക് തോളിലും തലയിലുമാണ് വെട്ടേറ്റത്. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.