ഭർത്താവാണെങ്കിലും താനൊരു അടിമയെ പോലെ, മുറിയില്‍ പൂട്ടിയിട്ടു: ശാലുവുമായുള്ള ജീവിതത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി സജി
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശാലു മേനോൻ. നടൻ സജി ജി നായരായിരുന്നു ശാലുവിന്റെ ഭർത്താവ്. പിന്നാലെ ഇരുവരും വേർപിരിഞ്ഞു. ശാലുവിനൊപ്പമുള്ള വിവാഹ ജീവിതത്തില്‍ സംഭവിച്ചതെന്തെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് സജി ജി നായർ.
ഭർത്താവാണെങ്കിലും താനൊരു അടിമയെ പോലെയാണ് ഒപ്പം ജീവിച്ചതെന്ന് സജി ജി നായർ സീരിയല്‍ ടുഡേ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു.
read also: തൃക്കയില്‍ മഹാദേവനെ നടയിരുത്തി നടി പ്രിയാമണി
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘സ്നേഹിച്ചവർ തന്നെ വേദനകള്‍ നന്നായി തന്നു. ആത്മാർത്ഥമായി സ്നേഹിച്ച് അവർക്ക് വേണ്ടി ജീവിതത്തില്‍ എല്ലാം ഉപേക്ഷിച്ചു. പ്രൊഫഷനും നാടും എല്ലാം ഉപേക്ഷിച്ച് ആർക്ക് വേണ്ടി നിന്നോ അവരൊക്കെ ഇപ്പോഴും കിട്ടുന്നിടത്തൊക്കെ എന്നെ ഉപദ്രവിക്കുന്നു. ഞാനത് ശ്രദ്ധിക്കാറില്ല. ഒരു സമയത്ത് ഇഷ്ടപ്പെട്ടയാളാണ്. ആദ്യം ഒരാളെ ഇഷ്‌ടപ്പെട്ട് കഴിഞ്ഞാല്‍ എത്ര ദോഷം ചെയ്താലും സ്നേഹം എവിടെയെങ്കിലും കിടക്കും. കോടതിയില്‍ കയറിയിറങ്ങേണ്ടി വന്ന അവസ്ഥ. കോടതി സിനിമയിലും സീരിയലിലുമൊക്കെയേ ഞാൻ കണ്ടിരുന്നുള്ളൂ. ജീവിതത്തില്‍ ആദ്യമായി കോടതി കയറേണ്ടി വന്നു. എന്നെ കഷ്ടപ്പെടുത്തി. കോടതിയില്‍ കയറ്റിയിറക്കി. അവർ വരില്ല. അവസാനം എന്റെ വക്കീല്‍ തെളിവുകളുണ്ടല്ലോ, കോടതിയിലിട്ട് പൊരിക്കാമെന്ന് പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്ന് ഞാൻ പറഞ്ഞു’
‘ആദ്യം ഈ പ്രശ്നത്തിന് വേണ്ടി ഞാൻ തിരുവന്തപുരത്തുള്ള ലീഡിംഗ് അഡ്വക്കേറ്റിനെ കാണാനാണ് പോയത്. അവരെ കണ്ട് എന്റെ ജീവിതത്തിലെ മുഴുവൻ കഥകളും പറഞ്ഞു. പലപ്പോഴും എന്റെ കണ്ണ് നിറഞ്ഞു. ഒരു മുറിക്കകത്ത് അടച്ചിട്ട് പോകുന്ന ആവസ്ഥ. ആഹാരത്തിന്റെ ചില പ്രശ്നങ്ങള്‍ വരെ വന്നു. തളിച്ചിട്ട അടിമ എന്നേ പറയാൻ പറ്റൂ. ശമ്പളം മേടിച്ച് ജീവിക്കുന്ന അടിമ. വക്കിലിനോട് എല്ലാം തുറന്ന് പറഞ്ഞപ്പോള്‍ ഒരു പേപ്പറെടുത്ത് ഒപ്പിടാൻ പറഞ്ഞു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഡിവോഴ്സിനെന്ന്. ഞാൻ ഡിവോഴ്സിനല്ല പോയത്. ഇതും കൊണ്ട് മുമ്ബോട്ട് പോകേണ്ടെന്ന് വക്കീല്‍ പറഞ്ഞു. പക്ഷെ പിന്നെ ആ വക്കീലിനെ കാണാൻ പോയില്ല. ഞാൻ ആ വീട്ടില്‍ നിന്നും ഇറങ്ങുന്ന സാഹചര്യം ഉണ്ടായിട്ട് പോലും ഞങ്ങള്‍ സംസാരിക്കുന്നുണ്ട്. ഞാൻ സംശയ രോഗിയാണെന്ന് പറഞ്ഞത് കേസിനകത്ത് ബലപ്പെടുത്താൻ വേണ്ടി ചെയ്തതാണ്. കേസിനകത്ത് എന്നെക്കുറിച്ച് എഴുതിയത് പ്രകാരം ഞാൻ ഭീകരനാണ്. പക്ഷെ എന്നോട് ഇടപഴകിയവർക്ക് ഞാൻ എന്താണെന്ന് അറിയാം. ഞാനിപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന സീരിയലിലെ പല സീനുകളും ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചതാണ്. ഞാനും ഭാര്യയും അന്ന് പരസ്പരം കാണുന്നത് അമ്പലങ്ങളിലും റോഡിലും വെച്ചാണ്. ആശുപത്രിയില്‍ പോകുന്ന വഴിക്ക് എന്നെ വിളിക്കും. ഇങ്ങോട്ട് വരുന്നുണ്ട്, വരുന്നെങ്കില്‍ വായെന്ന് പറയും. ഭാര്യയും ഭർത്താവും അമ്പലത്തിലും റോഡിലും വെച്ചാണോ കാണേണ്ടത്. ഇതായിരുന്നു സാഹചര്യം,’ സജി ജി നായർ പങ്കുവച്ചു.