27
August, 2026

A News 365Times Venture

27
Thursday
August, 2026

A News 365Times Venture

കാണാതായ 13കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി, മൃതദേഹം കണ്ടെത്തിയത് സ്‌കൂളിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്ത്

Date:


ബീജിംഗ്: കാണാതായ 13കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപാഠികളായ മൂന്ന് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് 13 കാരന്റെ മൃതദേഹം സ്‌കൂളിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്ത് കണ്ടത്. ചൈനയിലാണ് സംഭവം. ക്രൂരമായ അധിക്ഷേപത്തിനും വിദ്യാര്‍ത്ഥി ഇരയായിരുന്നെന്ന് പൊലീസ് പറയുന്നു. വടക്കന്‍ ചൈനീസ് നഗരമായ ഹാന്‍ദാനിലാണ് സംഭവം. കൊല്ലപ്പെട്ട 13കാരന്റെ പേര് ഇനിയും പുറത്ത് വിട്ടിട്ടില്ല.

പച്ചക്കറി തോട്ടത്തില്‍ കുഴിച്ചിട്ട നിലയിലായിരുന്നു 13കാരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സ്‌കൂളില്‍ വിദ്യാര്‍ത്ഥി നിരന്തരമായി പരിഹസിക്കപ്പെട്ടിരുന്നതായി പിതാവും ആരോപിച്ചിരുന്നു. പതിമൂന്ന് വയസിന് താഴെ പ്രായമുള്ള മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാതാപിതാക്കള്‍ നഗരത്തില്‍ ജോലി ചെയ്യുന്നതിനാല്‍ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം നിന്ന് പഠിച്ചിരുന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സമൂഹമാധ്യമങ്ങളിലും കുട്ടിക്ക് നീതി വേണമെന്ന നിലയില്‍ വലിയ ക്യാംപെയിനുകളും നടക്കുന്നതിനിടയിലാണ് മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

മാര്‍ച്ച് 10നാണ് 13കാരനെ കാണാതായത്. കാണാതാകുന്നതിന് മുന്‍പായി സഹപാഠികളുടെ അക്കൗണ്ടിലേക്ക് 13കാരന്‍ പണം അയച്ചതാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. സംഭവത്തില്‍ കൊലപാതക കാരണം കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കെ.പി.സി.സി നിര്‍ജീവം; സണ്ണി ജോസഫിനെതിരെ വിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി പി.എം നിയാസ്

  തിരുവനന്തപുരം: കെ.പി.സി.സി ജനറല്‍ സെക്രട്ടറി സണ്ണി ജോസഫിനെതിരെ വിമര്‍ശനവുമായി ജനറല്‍...

ഗോത്രവര്‍ഗങ്ങളെ കോണ്‍ഗ്രസ് കാണുന്നത് വോട്ട്ബാങ്ക് പോലെ; ആരെങ്കിലും അവരെ സ്‌നേഹിച്ചിട്ടുണ്ടെങ്കില്‍ അത് ബി.ജെ.പി മാത്രം: ഛത്തീസ്ഗഢ് മുഖ്യമന്ത്രി

റായ്പൂര്‍: കോണ്‍ഗ്രസ് ഗോത്രവിഭാഗങ്ങളെ വോട്ട് ബാങ്ക് പോലെയാണ് കാണുന്നതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി...