ഇനി അത്തരം സിനിമകളില്‍ അഭിനയിക്കില്ല: വെളിപ്പെടുത്തി അമലാ പോള്‍


തെന്നിന്ത്യയിലെ പ്രിയ നായിക അമലാ പോള്‍ തന്റെ സിനിമാ ജീവിതത്തെ കുറിച്ച്‌ തുറന്നുപറഞ്ഞത് ശ്രദ്ധനേടുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആടുജീവിതത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് അമല തുറന്നു പറഞ്ഞത്.

read also: ടെക്സ്റ്റൈൽ ഷോറൂമുകളിൽ മിന്നൽ പരിശോധന: 710 തൊഴിലാളികൾക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി

‘ഒരു ഇന്ത്യൻ പ്രണയകഥ പോലെയുള്ള സിനിമകളില്‍ അഭിനയിക്കാനാണ് എനിക്കിഷ്ടം. കോമഡി, ലവ് സ്റ്റോറി അങ്ങനെയുള്ള സിനിമകള്‍ ചെയ്യാൻ ഇനിയും ഞാൻ ആഗ്രഹിക്കുന്നു. ത്രില്ലർ സിനിമകളും ഡാർക്ക് കഥാപാത്രങ്ങളും ചെയ്യാൻ ഇനി എനിക്ക് താത്പ്പര്യമില്ല. രാക്ഷസൻ,ആടൈ എന്നീ സിനിമകള്‍ വിജയിച്ചതിന് ശേഷം എനിക്ക് അത്തരത്തിലുള്ള സിനിമകള്‍ മാത്രമാണ് വരാറുള്ളത്. സാഡ് കഥാപാത്രങ്ങളാണ് കൂടുതല്‍ വരുന്നത്. തുടർച്ചയായി സങ്കടം നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ എന്റെ മൈൻഡും അങ്ങനെയാകുന്നു. ഞാൻ ഇപ്പോള്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഇമോഷണല്‍ സിനിമകള്‍ ഞാൻ ഇനി ചെയ്യില്ല. ബോധപൂർവ്വം എടുത്ത തീരുമാനമാണിത്. വയാറ ഫിലിംസിന്റെ ഒരു മികച്ച സീരീസില്‍ നിന്ന് എനിക്ക് ഓഫർ വന്നിരുന്നു. എന്നാല്‍ ആ കഥാപാത്രവും ഡാർക്കയതിനാല്‍ നോ പറയേണ്ടി വന്നു’- അമലാ പോള്‍ പറഞ്ഞു.