ഇസ്ലാമബാദ്: വര്‍ഷങ്ങളായി ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളിയും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. ദാവൂദ് ഇബ്രാഹിം മുസ്ലീങ്ങള്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ ദീര്‍ഘകാലം ഓര്‍മ്മിക്കപ്പെടുമെന്ന് മിയാന്‍ദാദ് പറഞ്ഞു. പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ ഹസന്‍ നിസാറിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവന നടത്തിയത്. മിയാന്‍ദാദിന്റെ മകന്‍ ജുനൈദ, ദാവൂദിന്റെ മകള്‍ മഹ്‌റൂഘിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. വലിയ സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ 2005ല്‍ ദുബായില്‍ വെച്ചായിരുന്നു വിവാഹം.
Read Also ലോക്‌സഭാ തെരഞ്ഞെടുപ്പ്: വിവിധ സമൂഹ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക നിരീക്ഷണസംഘങ്ങള്‍
‘വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുബായില്‍ വെച്ചുതന്നെ എനിക്ക് ദാവൂദ് ഭായിയെ അറിയാം. അദ്ദേഹത്തിന്റെ മകള്‍ എന്റെ മകനെ വിവാഹം കഴിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. കോണ്‍വെന്റ് സ്‌കൂളിലും സര്‍വ്വകലാശാലയിലും നിന്നും അവള്‍ മികച്ച വിദ്യാഭ്യാസം നേടിയിട്ടുണ്ട്. സമൂഹം പറയുന്ന പോലുള്ള ഒരു വ്യക്തിയല്ല ദാവൂദ്. മുസ്ലിങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ തങ്കലിപികളാല്‍ എഴുതപ്പെടും’- മിയാന്‍ദാദ് പറഞ്ഞു.
1993ലെ മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ആണ് ദാവൂദ് ഇബ്രാഹിമെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 250 പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2022ല്‍ ദാവൂദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് എന്‍ഐഎ പ്രഖ്യാപിച്ചു.