കാട്ടാനകളുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം : സംഭവം പത്തനംതിട്ടയില്‍



പത്തനംതിട്ട: കാട്ടാനകളുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. ഏഴാംതല സ്വദേശി ദിലീപാണ് മരിച്ചത്. തണ്ണിത്തോടിനടുത്തുള്ള വനത്തില്‍ വച്ച് കാട്ടാനകള്‍ ആക്രമിക്കുകയായിരുന്നു. സുഹൃത്ത് ഓമനക്കുട്ടനൊപ്പം മത്സ്യബന്ധനത്തിനായി വനത്തിനടുത്തുള്ള കല്ലാറില്‍ പോയതായിരുന്നു ദിലീപ്.

Read Also: ഭിത്തിയിൽ ചുണ്ട് ഉരച്ചു, 100 പവൻ കൊടുക്കാത്തത് കൊണ്ട് വിവാഹം മുടങ്ങി: സത്യവസ്ഥ വെളിപ്പെടുത്തി ജാസ്മിൻ

വനത്തില്‍ വച്ച് കാട്ടാനക്കൂട്ടം പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് സുഹൃത്തായ ഓമനക്കുട്ടന്‍ പറഞ്ഞു. കാട്ടാനക്കൂട്ടത്തെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ദിലീപിനെ കുത്തിക്കൊല്ലുകയായിരുന്നുവെന്നും ഓമനക്കുട്ടന്‍ പറഞ്ഞു. സംഭവത്തില്‍ വനംവകുപ്പ് പരിശോധനകള്‍ നടത്തി വരികയാണ്.

അതേസമയം, ദേവാലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നീര്‍മട്ടം സ്വദേശി ഹനീഫ (45) ആണ് മരിച്ചത്. ദേവഗിരി എസ്റ്റേറ്റിന് സമീപച്ച് വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. പരിസര പ്രദേശങ്ങളില്‍ വിറക് ശേഖരിച്ചുകൊണ്ടിരിക്കുന്നതിനിടെ ആണ് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം ഉണ്ടായത്.