നടന്‍ ഗോവിന്ദ ശിവസേനയിലേക്ക്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകും


ബോളിവുഡ് നടന്‍ ഗോവിന്ദ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന ശിവസേനയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമെന്നും റിപ്പോർട്ട്.

read also: ആടുജീവിതം മാരിയാൻ സിനിമയുടെ കോപ്പിയോ? തമിഴ് ആരാധകർക്ക് പൃഥ്വിയുടെ കിടിലൻ മറുപടി

ഷിന്‍ഡെയുടെ സാന്നിധ്യത്തിലാവും ഗോവിന്ദയുടെ പാര്‍ട്ടി പ്രവേശം. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് മുംബൈ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഗോവിന്ദ മത്സരിച്ചിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാംനായിക്കിനെ വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ഗോവിന്ദ ലോക്‌സഭയില്‍ എത്തിയിരുന്നു.