ജാസ്മിന്റെ ബാപ്പ ആശുപത്രിയിലോ? ബേക്കറിയില്‍ കണ്ടെന്ന് നാട്ടുകാര്‍!! തെളിവ് പുറത്തുവിടുമെന്ന് സീക്രട്ട് ഏജന്റ്



ആരാധകർ ഏറെയുള്ള ടെലിവിഷൻ പ്രോഗ്രാമാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 6 മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഷോയിൽ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മത്സരാര്‍ഥിയാണ് ജാസ്മിന്‍.

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. ജാസ്മിന്‍-ഗബ്രി റിലേഷന്‍ഷിപ്പിനെ കുറിച്ച്‌ പ്രേക്ഷകര്‍ക്കിടയിലും നെഗറ്റീവ് അഭിപ്രായമാണ്. അതിനിടയിലാണ് ജാസ്മിനു വേണ്ടി ബിഗ് ബോസ് പക്ഷപാതം കാണിച്ചു എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ് സോഷ്യൽ മീഡിയയിൽ.

read also: കട്ടപ്പനയിലെ ഇരട്ടകൊലപാതകം, മുഖ്യപ്രതി നിതീഷ് ‘ദൃശ്യം’ സിനിമയിലെ നായകനെ പോലെ നോവല്‍ എഴുത്തുകാരന്‍

കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ച ശേഷം ജാസ്മിന്റെ വാപ്പ ആശുപത്രിയില്‍ ആണെന്ന വിവരം ബിഗ് ബോസ് അറിയിച്ചിരുന്നു. വാപ്പ ആശുപത്രിയില്‍ ആണെന്നും സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു എന്നുമാണ് ബിഗ് ബോസ് ജാസ്മിനോട് പറഞ്ഞത്. വാപ്പ ആശുപത്രിയില്‍ ആണെന്ന് പറയുന്നത് നുണയായിരിക്കുമെന്നും പുറത്ത് നടക്കുന്ന കാര്യങ്ങള്‍ ജാസ്മിനെ അറിയിക്കുകയാണ് ബിഗ് ബോസ് ചെയ്തിരിക്കുന്നതെന്നും പ്രേക്ഷകര്‍ ആരോപിക്കുന്നു.

ഇതിനു പിന്നാലെ, ജാസ്മിന്റെ വാപ്പയ്ക്കു ഒരു കുഴപ്പവുമില്ലെന്ന വെളിപ്പെടുത്തലുമായി യുട്യൂബര്‍ സീക്രട്ട് ഏജന്റ് രംഗത്തെത്തി. വാപ്പയ്ക്ക് ഹാര്‍ട്ടിനു ബ്ലോക്ക് ഉണ്ടെന്നും അതിന്റെ സര്‍ജറിക്ക് ആയിരിക്കാം വാപ്പ ആശുപത്രിയില്‍ അഡ്മിറ്റ് ആയതെന്നുമാണ് ജാസ്മിന്‍ ബിഗ് ബോസ് വീടിനുള്ളില്‍ പറയുന്നത്. എന്നാല്‍ ജാസ്മിന്റെ വാപ്പയെ ഒരു ബേക്കറിയില്‍ വെച്ച്‌ കണ്ടെന്നും അദ്ദേഹത്തിനു ഒരു പ്രശ്‌നവുമില്ലെന്നും ജാസ്മിന്റെ നാട്ടുകാര്‍ തനിക്ക് മെസേജ് അയച്ചതായി സീക്രട്ട് ഏജന്റ് പറയുന്നു. അവരുടെ സമ്മതത്തോടെ ഈ മെസേജുകള്‍ താന്‍ പുറത്തുവിടുമെന്നും സീക്രട്ട് ഏജന്റ് പറഞ്ഞു.

ബിഗ് ബോസ് വീട്ടിലെ ചില കാര്യങ്ങള്‍ കണ്ടാണ് വാപ്പയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ഉണ്ടായതെന്ന സംശയം തനിക്ക് ഉണ്ടെന്നു ജാസ്മിന്‍ ഗബ്രിയോട് പറയുന്നുണ്ട്. എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും തനിക്ക് ബിഗ് ബോസ് വീട് വിട്ടു പോകണമെന്നും ജാസ്മിന്‍ കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. ഗബ്രിയുമായി ഒരു അകലം വേണമെന്നാണ് പിന്നീട് ജാസ്മിന്‍ പറയുന്നത്. അതായത് ഗബ്രിയുമായുള്ള ജാസ്മിന്റെ ഗെയിം പുറത്ത് വലിയ രീതിയില്‍ നെഗറ്റീവായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും ഇപ്പോഴത്തെ ട്രാക്ക് മാറ്റണമെന്നും ജാസ്മിനെ അറിയിച്ചതാണ് വാപ്പയുടെ ഫോൺ കോൾ എന്നും ഒരാളോട് മാത്രം ഇങ്ങനെ കാണിച്ചത് ശരിയായില്ലെന്നും ആരാധകർ പറയുന്നു.