പത്തനംതിട്ട: തൊട്ടിലിന്റെ കയർ കഴുത്തില്‍ കുരുങ്ങി അഞ്ചുവയസുകാരിയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറയിലാണ് സംഭവം. ഇളയ കുട്ടിക്ക് വേണ്ടി കെട്ടിയ തൊട്ടിലില്‍ കയറിയപ്പോഴുണ്ടായ അപകടത്തിൽ ഹരിദാസ് – നീതു ദമ്പതികളുടെ മകള്‍ ഹൃദ്യയാണ് മരണപ്പെട്ടത്.
read also: ഗുരുതര ക്രമക്കേട് : കേരളത്തിലെ ഉള്‍പ്പടെ 20 സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്‌ഇ
രണ്ടാമത്തെ കുഞ്ഞിനെയും കൊണ്ട് അച്ഛനും അമ്മയും ആശുപത്രിയില്‍ പോയ സമയത്തായിരുന്നു അപകടം. വീട്ടില്‍ മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്നെങ്കിലും ഇരുവരും അയല്‍ വീട്ടിലേക്ക് പോയ സമയത്തായിരുന്നു അപകടം സംഭവിച്ചത്. തിരികെ വീട്ടിലെത്തിയ മുത്തശ്ശിയും അയല്‍ക്കാരും ചേർന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.