28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

രാമകൃഷ്ണന് എന്തിനാണ് അയിത്തം? എന്താണ് ‘അമ്മേ’ ഇങ്ങള് നന്നാവാത്തത്: ഹരീഷ് പേരടി

Date:


ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെ പ്രതികരിക്കാത്ത താര സംഘടനായ അമ്മയെ വിമർശിച്ച് നടന്‍ ഹരീഷ് പേരടി. പീഡനകേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തില്‍ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല. അമ്മയില്‍ മെമ്പറല്ലാത്ത ഷാരൂഖ് ഖാന് നിങ്ങളുടെ വേദിയില്‍ നൃത്തമാടാമെങ്കില്‍ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം എന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്.

read also:ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി: ഭര്‍ത്താവ് അറസ്റ്റില്‍

ഹരീഷ് പേരടിയുടെ കുറിപ്പ്:

വംശീയവെറിയും ജാതിവെറിയും നേരിട്ട കുറച്ച് സിനിമകളിലും അഭിനയിച്ച ഡോ.രാമകൃഷ്ണന്‍ എന്ന കലാകാരന് പൊതുസമൂഹം മുഴുവന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടും അമ്മ എന്ന സിനിമാ അഭിനയ കലാകാരന്‍മാരുടെ സംഘടനയുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും നേരത്തോട് നേരമായിട്ടും കണ്ടില്ല… പീഡനകേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തില്‍ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല..

നിങ്ങളൊക്കെ നല്ല നടി നടന്‍മാരാണ് എന്നാലും ഇങ്ങിനെയൊന്നും അഭിനയിക്കരുത്… ചുരുങ്ങിയ പക്ഷം രാമകൃഷ്ണനുവേണ്ടി ഒരു വലിയ വേദിയെങ്കിലും ഒരുക്കൂ… അയാള്‍ ആനന്ദനൃത്തമാടട്ടെ… മെമ്പറല്ലാത്ത ഷാരൂഖ് ഖാന് നിങ്ങളുടെ വേദിയില്‍ നൃത്തമാടാമെങ്കില്‍ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം… മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ… എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്?

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related