തൃശൂർ: പേരാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. മുണ്ടക്കല്‍ സ്വദേശി ലില്ലിക്കുട്ടി (60) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ ഭർത്താവ് ജോണിനെ പോലീസ് അറസ്റ്റ് ചെയ്തു.
read also: മദ്യ ലഹരിയില്‍ ബസ് സർവ്വീസ്: രണ്ട് ഡ്രൈവര്‍മാര്‍ കുന്നംകുളത്ത് പിടിയില്‍
പരിക്കേറ്റ ലില്ലിക്കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ജോണിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ആക്രമണം തടയാൻ ശ്രമിച്ച ബന്ധു അനൂപിനും വെട്ടേറ്റു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.