കലിയുഗ വരദനായ ശ്രീ അയ്യപ്പസ്വാമിയുടെ ജന്മദിനമാണ് പൈങ്കുനി ഉത്രം. പത്തു ദിവസത്തെ പൈങ്കുനി ഉത്രം ഉത്സവം ശബരിമലയിൽ അതിവിശേഷമാണ് . ശനിയുടെ അധിദേവതയായ ശാസ്താവിനെ ഈ ദിവസം ഭജിച്ചാൽ സവിശേഷ ഫലസിദ്ധിയുണ്ട്. അതായത് ഹരിഹര പുത്രനായ അയ്യപ്പസ്വാമിയെ ഭജിച്ചാൽ ശനിദോഷം ശമിക്കുമെന്നാണ് വിശ്വാസം.
‘ഭൂതനാഥ സദാനന്ദ സർവഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമഃ’- എന്ന മന്ത്രം 108 തവണ ജപിക്കുന്നത് സവിശേഷ ഫലസിദ്ധിയുണ്ടാക്കും.
read also: പെണ്‍കുട്ടിയെ ദത്തെടുത്തു, പിന്നാലെ ഇൻസ്റ്റഗ്രാം റീല്‍: ബിഗ് ബോസ് താരം അറസ്റ്റില്‍
മീനമാസത്തിലെ ഉത്രം നാളാണ് പൈങ്കുനി ഉത്രമായി ആഘോഷിക്കുന്നത്. ശിവനും മഹാവിഷ്ണുവിന്റെ സ്ത്രീരൂപമായ മോഹിനിയുടെയും പുത്രനായി അയ്യപ്പന്‍ ജനിച്ച ദിവസം മാത്രമല്ല, നിരവധി ദൈവിക വിവാഹങ്ങള്‍ നടന്ന ദിവസമായാണ് ഹിന്ദു പുരാണങ്ങളിൽ ഈ ദിവസത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. രമശിവനും പാര്‍വ്വതിയും രാമനും സീതയും കൃഷ്ണനും രാധയും മുരുകനും ദേവയാനിയും വിവാഹിതരായത് പൈങ്കുനി ഉത്രത്തിനാണ്. കാഞ്ചീപുരത്ത് പാര്‍വ്വതി ദേവി ഗൗരിയായി ശിവനെ വിവാഹം ചെയ്തതും ഈ നാളിലാണ്. അതിനാല്‍ പൈങ്കുനി ഉത്രം ഗൗരി കല്യാണ ദിനമായും ആഘോഷിക്കുന്നു. ഇതുകൂടാതെ മഹാലക്ഷ്മിയുടെ ജന്മദിനമായും പൈങ്കുനി ഉത്രം അറിയപ്പെടുന്നു. ക്ഷീരസാഗര മഥനത്തിനിടയില്‍ ക്ഷീരസമുദ്രത്തില്‍ നിന്നും മഹാലക്ഷ്മി ഭൂമിയില്‍ അവതരിച്ചുവെന്നാണ് വിശ്വാസം.