അകാലത്തിൽ വിട പറഞ്ഞ് പോയ എന്റെ അമ്മയുടെ സ്മരണാർത്ഥം കോയിപ്പുറത്തു കാവിൽ കൊച്ചു ക്ഷേത്രം പണിതു: വിനയൻ
സോഷ്യൽ മീഡിയയിൽ സജീവമാണ് സംവിധായകൻ വിനയൻ. കുടുബ ക്ഷേത്രമായ കോയിപ്പുറത്തു കാവിനെക്കുറിച്ചും അമ്മയെക്കുറിച്ചും വിനയൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.
കുറിപ്പ്
ഇന്നലെ കുട്ടനാട്ടിലെ പുതുക്കരിയിലുള്ള എന്റെ കുടുബ ക്ഷേത്രമായ കോയിപ്പുറത്തു കാവിലെ ഉത്സവമായിരുന്നു. ഈ ക്ഷേത്രവും ഞാനുമായുള്ള ബന്ധവും, 1999 ൽ ഞാൻ നിർമ്മിച്ചു സംവിധാനം ചെയ്ത “ആകാശഗംഗ”എന്ന സിനിമയുമായുള്ള ബന്ധവും എന്റെ സുഹൃത്തുക്കളിൽ പലർക്കും അറിയാവുന്ന കാര്യമാണ്.
read also: യുവാക്കള്‍ ഹോട്ടലില്‍ നിന്നും വാങ്ങിയ മുട്ടക്കറിയിൽ ജീവനുള്ള പുഴു: സംഭവം കൊച്ചിയിൽ
കോയിപ്പുറത്തു കാവിലെ കന്യക്കോണിൽ നിന്ന ഏഴിലം പാലയിലെ പ്രതികാരദുർഗ്ഗയായ യക്ഷിയുടെ കഥയായിരുന്നു ആകാശഗംഗ.. ആ സിനിമ വലി വിജയമായതിനു ശേഷം ഗംഗ എന്ന യക്ഷിയുടെ കഥ പറഞ്ഞു തന്ന, അകാലത്തിൽ വിട പറഞ്ഞ് പോയ എന്റെ അമ്മയുടെ സ്മരണാർത്ഥം കോയിപ്പുറത്തു കാവിൽ ഞാനൊരു കൊച്ചു ക്ഷേത്രം പണിതു.. ആക്ഷേത്രം ഇന്നു കുടുബക്കാരും സുഹൃത്തുക്കളും നാട്ടുകാരും ഒക്കെ ചേർന്ന് ഭംഗിയായി കൊണ്ടു പോകുന്നു..
ചെണ്ടവാദ്യ കലയിൽ വളർന്നു വരുന്ന യുവ വാഗ്ദാനമായ പെരുമ്പളം ശരത്തും കൂട്ടും ചേർന്ന് ഇന്നലെ ക്ഷേത്രത്തിൽ അവതരിപ്പിച്ച പാണ്ടി മേളത്തിന്റെ ചെറിയൊരു വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.. വിശ്വാസവും, മിത്തുകളും പ്രണയവും ,വിരഹവും, ദുഖവും സന്തോഷവും ഒക്കെ ചേർന്ന ഒരു പ്രഹേളികയാണല്ലോ നമ്മുടെ ജീവിതം..അതുകൊണ്ട് തന്നെ ഗൃഹാതുരത്വം നിറഞ്ഞ സ്മരണകളെ ഞാനേറെ ഇഷ്ടപ്പെടുന്നു..