താൽക്കാലിക താമസക്കാരുടെ എണ്ണം വലിയ തോതിൽ വെട്ടിക്കുറയ്ക്കാനൊരുങ്ങി പ്രമുഖ യൂറോപ്യൻ രാഷ്ട്രമായ കാനഡ. മൊത്തം ജനസംഖ്യയുടെ 6.2 ശതമാനത്തിൽ നിന്ന് താൽക്കാലിക താമസക്കാരുടെ എണ്ണം 5 ശതമാനമാക്കി വെട്ടിക്കുറയ്ക്കാനാണ് അധികൃതരുടെ തീരുമാനം. 2027 ഓടേയാണ് പുതിയ മാറ്റം നടപ്പിലാക്കുക. ഇത് കാനഡയിൽ പഠിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് വലിയ തിരിച്ചടിയാകുന്നതാണ്. എന്നാൽ, ചില മേഖലകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പെർമിറ്റ് അനുവദിച്ചിട്ടുള്ള വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടുന്ന താമസക്കാർ കാനഡയിലെ ജനസംഖ്യ അതിവേഗം വളരുന്നതിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം ആളുകൾക്കെല്ലാം മതിയായ പാർപ്പിടസൗകര്യവും, ആരോഗ്യ സംരക്ഷണവും പോലെയുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. കാനഡയിൽ അഭയാർത്ഥികൾ, വിദ്യാർത്ഥികൾ, തൊഴിലാളികൾ എന്നിവർ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള 25 ലക്ഷം താൽക്കാലിക താമസക്കാരാണ് ഉള്ളത്.