നടി അഞ്ജലിയുടെ വിവാഹം നിര്‍മ്മാതാവിന്റെ വിവാഹമോചനത്തിന് ശേഷം ?



തെന്നിന്ത്യന്‍ താരം അഞ്ജലി വിവാഹിതയാകുന്നുവെന്നു വാർത്തകൾ. ആന്ധ്രയിലെ ഒരു പ്രമുഖ നിര്‍മ്മാതാവിനെയാണ് അഞ്ജലി വിവാഹം ചെയ്യാന്‍ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിര്‍മ്മാതാവിന്റെ വിവാഹമോചനത്തിന് പിന്നാലെയാകും അഞ്ജലി ഇയാളെ വിവാഹം ചെയ്യുക എന്നും ദേശീയ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകളിൽ പറയുന്നു. എന്നാല്‍ ഏത് നിര്‍മ്മാതാവിനെയാണ് നടി വിവാഹം ചെയ്യുന്നത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

read also: പന്നിക്കുവെച്ച കെണിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു: സംഭവം തിരുവനന്തപുരത്ത്

അഞ്ജലിയുടെ പേരില്‍ നേരത്തെയും നിരവധി ഗോസിപ്പുകള്‍ എത്തിയിരുന്നു. ഏതാനും മാസങ്ങള്‍ക്കുമുമ്പ്, ഒരു വ്യവസായിയെ രഹസ്യമായി വിവാഹം കഴിച്ചതായും നടന്‍ ജയ്‌യും അഞ്ജലിയും ലിവിംഗ് ടുഗദറില്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.