ഇന്ത്യയുമായുള്ള പിടിവാശി ഉപേക്ഷിക്കണമെന്ന് മുഹമ്മദ് മൂയിസുവിനോട് മുന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്
മാലി: സാമ്പത്തിക വെല്ലുവിളി നേരിടാന്‍ ഇന്ത്യയുമായുള്ള പിടിവാശി ഉപേക്ഷിക്കണമെന്ന് മാലദ്വീപിന്റെ പ്രസിഡന്റ് മുഹമ്മദ് മൂയിസുവിനോട് മുന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്.
കടംവീടാന്‍ സാവകാശം നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് നിലവിലെ പ്രസിഡന്റിന് മുന്നറിയിപ്പുമായി എത്തിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 45 കാരനായ മുയിസു 62 കാരനായ സോലിഹിനെ പരാജയപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്.
പിടിവാശി ഉപേക്ഷിച്ച് ഇന്ത്യയുമായി സംസാരിക്കാന്‍ മാലദ്വീപ് തയ്യാറാകണമെന്നും ഇബ്രാഹിം മുഹമ്മദ് സോലിഹ് മുഹമ്മദ് മൂയിസിയോട് പറഞ്ഞു. മാലദ്വീപിന്റെ സാമ്പത്തിക വെല്ലുവിളികള്‍ക്ക് ഇന്ത്യ ഉത്തരവാദിയല്ലെന്നും റുഫിയയുടെ കടമാണ് മാലദ്വീപ് ഇന്ത്യയ്ക്ക് തന്നു വീട്ടാനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.