പാലക്കാട്: കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുളള കൊമ്പന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു. അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.
read also: ‘ഇസ്ലാമിക് സ്‌റ്റേറ്റ് തന്നെയാണ് അത് ചെയ്തതെന്ന് ഉറപ്പാണോ?’: മോസ്‌കോ ആക്രമണത്തിൽ യുഎ.സിനെ ചോദ്യം ചെയ്ത് റഷ്യ
തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള നിരവധി പൂരങ്ങളിലെ നിറസാന്നിധ്യമായിരുന്നു മംഗലാംകുന്ന് അയ്യപ്പന്‍. പാദരോഗത്തെ തുടര്‍ന്ന് അവശനായ അയ്യപ്പന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തീറ്റയും വെള്ളവും എടുത്തിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാത്രിയോടെ ചരിയുകയായിരുന്നു. തൃശൂര്‍പൂരം, ആറാട്ടുപുഴ പൂരം, ഇത്തിത്താനം ഗജമേള, ആനയടി പൂരം തുടങ്ങിയ പ്രധാന ഉത്സവങ്ങളിലെല്ലാം നിറഞ്ഞു നിന്ന അയ്യപ്പന്റെ വിടവാങ്ങിൽ ആനപ്രേമികളെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.