സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48,920 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,115 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഇന്നലെ പവന് 49,000 രൂപയും, ഗ്രാമിന് 6,125 രൂപയുമായിരുന്നു. മാർച്ച് 21നാണ് കേരളത്തിന്റെ ചരിത്രത്തിലെ സർവകാല റെക്കോർഡിലേക്ക് സ്വർണവില എത്തിയത്. പവന് 49,440 രൂപയും, ഗ്രാമിന് 6,180 രൂപയുമായിരുന്നു അന്നത്തെ നിലവാരം.
അന്താരാഷ്ട്ര തലത്തിൽ സ്വർണവില നേരിയ ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 2.38 ഡോളർ താഴ്ന്ന് 2170.61 ഡോളർ എന്നതാണ് അന്താരാഷ്ട്ര വില നിലവാരം. ഇടയ്ക്കിടെ സ്വർണവിലയിൽ കയറ്റിറക്കങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, വരും ദിവസങ്ങളിൽ സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.