ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനുമായി ഒളിച്ചോടി, 8 മാസം ഗർഭിണി: കാമുകൻ വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്ന് യുവതി


മുസാഫർപൂർ : ഭർത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതി കാമുകൻ വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്ന പരാതിയുമായി. . ബീഹാറിലെ മുസാഫർപൂരില്‍, സിവായ് പട്ടി സ്വദേശിയായ അഞ്ചല്‍ കുമാരിയാണ് കാമുകനെതിരെ രംഗത്ത് എത്തിയത്. കഴിഞ്ഞ ഏപ്രിലിലിലായിരുന്നു ഭർത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയത്. തുടർന്ന് കോടതിയിൽ ഹാജരാക്കുകയും മാതാപിതാക്കളുടെ എതിർപ്പിന് വിരുദ്ധമായി കോടതിയില്‍ വെച്ച്‌ കാമുകൻ ഗുഡ്ഡു കുമാറിനെ വിവാഹം കഴിക്കുകയും ചെയ്തു.

read also: സ്നേഹം നിറഞ്ഞ അഞ്ച് വർഷം, പങ്കാളി വഞ്ചിച്ചു: സൂഫിയുമായി വേർപിരിയുന്നുവെന്ന് അഞ്ജലി

എന്നാല്‍ ഇപ്പോള്‍ 8 മാസം ഗർഭിണിയായ തന്നെ കാമുകനും , വീട്ടുകാരും ചേർന്ന് വീട്ടില്‍ നിന്ന് പുറത്താക്കിയെന്നാണ് യുവതിയുടെ പരാതി . ഭർത്താവ്, ഭർതൃമാതാവ് ,ഭർതൃപിതാവ് , ഭർതൃസഹോദരി എന്നിവർക്കെതിരെയാണ് തിരൂട്ട് റേഞ്ച് ഐജി ഓഫീസിലെത്തി യുവതി പരാതി നല്‍കിയത്.

വിവാഹം കഴിഞ്ഞ് കുറച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ ഭർത്താവ് ഗുഡ്ഡു തന്നെ പീഡിപ്പിക്കാൻ തുടങ്ങിയെന്നും നിത്യവും ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

8 മാസം ഗർഭിണിയായപ്പോള്‍ ഗുഡ്ഡുവും കുടുംബവും അഞ്ചലിനെ വീട്ടില്‍ നിന്ന് പുറത്താക്കി. ഡിസംബർ 18-ന് വനിതാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ പോലീസ് തന്നെ അനുനയിപ്പിച്ച്‌ വീണ്ടും ആ വീട്ടിലേക്ക് തിരിച്ചയച്ചു. എന്നാല്‍ വീണ്ടും അവർ തന്നെ മർദ്ദിക്കുകയും , വീട്ടില്‍ നിന്ന് പുറത്താക്കുകയുമായിരുന്നുവെന്ന് യുവതി പറയുന്നു.