ഒന്നരമാസം മുൻപ് ഉദ്‌ഘാടനം ചെയ്തത് മുഖ്യമന്ത്രി!! മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സീലിംഗ് തകര്‍ന്നു
കോഴിക്കോട്: 2 കോടി മുടക്കി നിർമ്മിച്ച മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഐസലേഷൻ വാർഡിന്റെ സീലിംഗ് തകർന്നു. ഫെബ്രുവരി 16-നു മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈൻ വഴി ചെയ്തിരുന്നു.ഈ ഐസലേഷൻ വാർഡ് കെട്ടിടത്തിന്റെ മുൻവശത്തെ സീലിംഗ് ആണ് തകർന്നു വീണത്.
read also: അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തിവച്ചു: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടര്‍ മരിച്ച നിലയില്‍
1.89 കോടി രൂപ കിഫ്‌ബി ഫണ്ട് ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. തൃശൂർ ഡിസ്ട്രിക്‌ട് ലേബർ കോണ്‍ട്രാക്‌ട് സൈസൈറ്റിയായിരുന്നു നിർമ്മാണം പൂർത്തീകരിച്ചത്.