നിയമസഭ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് സിക്കിം. ഭൂരിഭാഗം ജനങ്ങളും നേപ്പാളി വംശജരായ സിക്കിം കാൽനൂറ്റാണ്ട് ഭരിച്ചത് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിൽ ( എസ്ഡിഎഫ് ) ആയിരുന്നു. എന്നാൽ, അട്ടിമറി വിജയത്തിലൂടെ സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) 17 സീറ്റുമായി കഴിഞ്ഞതവണ ഭരണം പിടിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 1.5% വോട്ട് മാത്രമാണ് ബിജെപിയ്ക്ക് നേടാനായത്. എന്നാൽ 32 അംഗ സഭയിൽ ബിജെപിക്ക് ഇന്നു 12 എംഎൽഎമാരുണ്ട്. എല്ലാം എസ്ഡിഎഫിൽ നിന്നും കൂറുമാറിയവർ.
read also:സിക്കിം നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19നു: തെരഞ്ഞെടുപ്പ് ഫലം ജൂണ്‍ രണ്ടിന്
സിക്കിം ക്രാന്തികാരി മോർച്ച പാർട്ടി സ്ഥാപകൻ പ്രേം തമാങ് ആണു മുഖ്യമന്ത്രി. എസ്ഡിഎഫിന്റെ 15 എംഎൽഎമാരിൽ 12 പേർ ബിജെപിയിലേക്കും 2 പേർ എസ്കെഎമ്മിലേക്കും പോയി. എൻഡിഎയുടെ ഭാഗമാണെങ്കിലും ബിജെപിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ എസ്കെഎം ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് തന്നെ ഇത്തവണ സ്വാതന്ത്രമായി മത്സരത്തിന് ഒരുങ്ങുകയാണ് ബിജെപി.