സിക്കിം നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19നു: തെരഞ്ഞെടുപ്പ് ഫലം ജൂണ്‍ രണ്ടിന്


ഗാങ്‍ടോക്ക്: നിയമസഭ തെരഞ്ഞെടുപ്പിനു ഒരുങ്ങുകയാണ് സിക്കിം. ഏപ്രില്‍ 19നാണ് സിക്കിമില്‍ നിയമസഭ ഇലക്ഷൻ. നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനൊപ്പം ജൂൺ നാലിന് നടത്തുമെന്നായിരുന്നു നേരത്തെ കമ്മീഷൻ അറിയിച്ചിരുന്നത്. എന്നാല്‍ നിയമസഭകളുടെ കാലാവധി ജൂൺ രണ്ടിന് അവസാനിക്കുന്നതിനാല്‍ ജൂണ്‍ രണ്ടിനു തെരഞ്ഞെടുപ്പ് ഫലം പുറത്തു വരും.

read also: കോട്ടയം സി.എം.എസ്. കോളേജില്‍ വിദ്യാർഥികള്‍ തമ്മില്‍ ഏറ്റുമുട്ടി, പോലീസ് ലാത്തിവീശി: രണ്ടുപേര്‍ ആശുപത്രിയില്‍

ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയുമായുള്ള ബന്ധം വിച്ഛേജിച്ചാണ് 32 അംഗ നിയമസഭയിലേയ്ക്ക് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനു ഒരുങ്ങുന്നത്. ബിജെപി സിക്കിം സംസ്ഥാന പ്രസിഡന്‍റ് ഡി ആർ ഥാപ്പ, മുതിർന്ന നേതാവ് എന്‍ കെ സുബ്ബ എന്നിവർ മത്സരരംഗത്തുണ്ട്.