ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ഒരാള്‍ അറസ്റ്റില്‍. സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ കർണാടക സ്വദേശി മുസമ്മില്‍ ശരീഫിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. സ്ഫോടനം നടന്ന് 28 ദിവസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ്. സ്ഫോടനത്തിന്റെ പ്രധാന ആസൂത്രകനാണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു.
read also: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു
വിവിധ സംസ്ഥാനങ്ങളിലായി 18 ഇടത്ത് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. കർണാടകയിലെ 12 ഇടത്തും തമിഴ്നാട്ടിലെ അഞ്ചിടത്തും യുപിയിലെ ഒരിടത്തും എൻഐഎ റെയ്ഡ് നടത്തിയിരുന്നു